KERALA SSLC MALAYALAM LESSON SUMMERY
ലക്ഷ്‌മണ സാന്ത്വനം സംഗ്രഹം
എഴുത്തച്ഛൻ്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് എന്ന കൃതിയിൽ നിന്നുമെടുത്ത ഒരു ഭാഗമാണ് 'ലക്ഷ്‌മണ സാന്ത്വനം'. ശ്രീരാമൻ്റെ പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ് കോപം കൊണ്ട് ജ്വലിച്ചുനില്ക്കുന്ന ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനപ്പെടുത്തുന്നു. മോഹങ്ങൾ അല്‌പായുസ്സ് മാത്രം ഉള്ളവയാണെന്നും, ജീവിതം ക്ഷണികമാണെന്നും ശ്രീരാമൻ ബോധ്യപ്പെടുത്തുന്നു. മനുഷ്യൻ്റെ ശത്രുക്കളിൽ ഏറ്റവും ശക്തനായത് ക്രോധമാണെന്നും അത് അറിവില്ലായ്‌മയിൽ നിന്നാണ് ജനിക്കുന്നതെന്നും ലക്ഷ്‌മണനെ ബോധ്യപ്പെടുത്തുന്നു. വിദ്യകൊണ്ട് ക്രോധത്തേയും, മോഹങ്ങളേയും ഇല്ലാതാക്കാമെന്നും ശ്രീരാമൻ പഠിപ്പിക്കുന്നു.
ഋതുയോഗം സംഗ്രഹം
കാളിദാസന്റെ ശാകുന്തളം എന്ന നാടകത്തിലെ ഏഴാമങ്കത്തിൽ നിന്നുമെടുത്ത ഭാഗമാണ് 'ഋതുയോഗം മുനിശാപത്താൽ ശകുന്തളയെ പിരിയേണ്ടിവന്ന ദുഷ്യന്തൻ വർഷങ്ങൾക്കു ശേഷം കശ്യപാശ്രമത്തിൽ വെച്ച് ശകുന്തളയെ കണ്ടുമുട്ടുന്നതും ഒന്നായി ചേരുന്നതുമാണ് പാഠ സന്ദർഭം. ദേവാസുര യുദ്ധം കഴിഞ്ഞ് മടങ്ങിവരവേ നാടകീയമായി കശ്യപാശ്രമത്തിൽ വെച്ച് സർവ്വദമനെ കാണുകയും പിന്നീട് അവൻ തന്റെ മകനാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. മകനുമൊത്ത് ശകുന്തളയുടെ അടുത്തെത്തുന്നതോടെ വർഷങ്ങൾ നീണ്ട ദുഷ്യന്തന്റെ കാത്തിരിപ്പിന് നാടകീയമായ അവസാനം നല്കുകയാണ് കാളിദാസൻ
പാവങ്ങൾ സംഗ്രഹം
വിശ്വരൂപം സംഗ്രഹം
മാതൃത്വത്തിന്റെ വിശ്വരൂപം വായനക്കാരനിൽ വരച്ചു കാട്ടുന്ന ഒരു കഥയാണ് ലളിതാബിംക അന്തർജനത്തിൻ്റെ 'വിശ്വരൂപം' വിദേശ അംബാസഡറായിരുന്ന മിസ്‌റ്റർ തലത്തിന്റെ ഭാര്യയായി പാശ്ചാത്യ സംസ്കാരത്തിന് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയ മാഡം തലത്ത് മക്കളെ സ്നേഹിക്കുകയോ, ശാസിക്കുകയോ, ലാളിക്കുകയോ ചെയ്തിട്ടില്ല. ഭർത്താവിൻ്റെ മരണശേഷം നാട്ടിൽ തിരിച്ചെത്തിയ അവർക്ക് മക്കളെ കുറിച്ചുള്ള നല്ല ഓർമ്മകൾ ഒന്നും ഉണ്ടായിരുന്നില്ല. ഭർത്താവിന്റെ സെക്രട്ടറിയായിരുന്ന സുധീർ നാട്ടിലെത്തിയപ്പോൾ കുഞ്ഞുകുട്ടിയമ്മയായി മാറിയ മിസ്സിസ് തലത്തിനെ കാണുന്നു. മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കിയ അവർ സ്ത്രീ എന്ന വിശ്വരൂപത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന് സുധീർ തിരിച്ചറിയുന്നു.
പ്രിയദർശനം സംഗ്രഹം
കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിൽ നിന്നുമെടുത്ത ഭാഗമാണ് 'പ്രിയദർശനം'. കളിക്കൂട്ടുകാരായിരുന്നു നളിനിയും ദിവാകരനും. കൗമാരപ്രായത്തിൽ ദിവാകരൻ നാടുവിട്ടു പോവുകയും സന്യാസം സ്വീകരിക്കുകയും ചെയ്‌തു. ദിവാകരനെ ഇഷ്ടപ്പെട്ടിരുന്ന നളിനി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ഒരു സന്യാസിനി അവളെ രക്ഷിക്കുകയും ചെയ്‌തു. സന്യാസിനിയായി മാറിയ നളിനി വർഷങ്ങൾക്കുശേഷം സന്യാസിയായ ദിവാകരനെ കണ്ടു മുട്ടുന്നതാണ് കവിതാ ഭാഗം.
കടൽത്തീരത്ത് സംഗ്രഹം
പാലക്കാടൻ ഗ്രാമത്തിൻ്റെ സങ്കടത്തിരമാലകളുടെ ഇരമ്പം ഉയർന്നു കേൾക്കുന്ന ഒ.വി. വിജയൻ്റെ ഭാവതീവ്രമായ കഥയാണ് 'കടൽത്തീരത്ത് '. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കണ്ടുണ്ണി എന്ന മകനെ അവസാനമായി കാണാൻ പോകുന്ന വെള്ളായിയപ്പൻ എന്ന അച്ഛനെയാണ് ഈ കഥയിൽ അവതരിപ്പിക്കുന്നത്. തൂക്കിലേറ്റപ്പെട്ട മകനെ ഏറ്റുവാങ്ങാൻ പോലും പണമില്ലാതെ കടൽത്തീരത്ത് അടക്കം ചെയ്‌തപ്പോൾ ഭാര്യ വഴിയാത്രയിൽ നല്കിയ പൊതിച്ചോറ് മകന്റെ ബലിച്ചോറായി അർപ്പിക്കുകയാണ് ആ അച്ഛൻ മൗനവും, മരണവും, പൊതിച്ചോറുമെല്ലാം ഈ കഥയിലെ പ്രതീകങ്ങളായി മാറുമ്പോൾ കഥ ഏറെ ഹൃദയസ്‌പർശിയായി മാറുന്നു.
പ്രലോഭനം സംഗ്രഹം
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിൽ നിന്നെടുത്ത ഭാഗമാണ് 'പ്രലോഭനം.' നളൻ ദമയന്തിയെ വിവാഹം ചെയ്‌തതിൽ കോപം പൂണ്ട് അവരെ പിണക്കിയകറ്റുമെന്ന് കലി പ്രതിജ്ഞ ചെയ്യുന്നു. ഇതിനായി നളരാജ്യത്ത് എത്തിയ കലി സഹോദരനായ പുഷ്‌കരനെ പ്രലോഭിപ്പിച്ച് വശത്താക്കുന്നു. നളനെ പുതുകളിയിൽ തോല്‌പിച്ച് രാജ്യം നേടാൻ പ്രേരിപ്പിക്കുന്നു.
യുദ്ധത്തിൻ്റെ പരിണാമം സംഗ്രഹം
മഹാഭാരതം എന്ന കൃതിയെ ആധാരമാക്കി കുട്ടികൃഷ്‌ണമാരാർ എഴുതിയ നിരൂപണ ഗ്രന്ഥമായ 'ഭാരത പര്യടന'ത്തിൽ നിന്നെടുത്ത ഭാഗമാണ് യുദ്ധത്തിൻ്റെ പരിണാമം. കുരുക്ഷേത്ര യുദ്ധത്തിനവസാനം മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോഴും ദുര്യോദനൻ പാണ്ഡവ നാശം ആഗ്രഹിക്കുന്നു. അദ്ദേഹത്തിനു വേണ്ടി പാണ്ഡവ ശിബിരത്തിലെത്തിയ അശ്വത്ഥാമാവും കൃപരും കൃതവർമ്മാവും കൂടി പാണ്ഡവരുടെ ബന്ധുക്കളെയെല്ലാം കൊന്നൊടുക്കുന്നു. ഇതിന് കാരണക്കാരനായ അശ്വത്ഥാമാവിനെ ശപിച്ച് ചിരംജീവിയാക്കുകയാണ് ശ്രീകൃഷ്‌ണൻ..
ആത്മാവിന്റെ വെളിപാടുകൾ സംഗ്രഹം
വിശ്വപ്രശസ്‌ത സാഹിത്യകാരൻ ദസ്‌തയേവസ്‌കിയുടെ ജീവിതം ആസ്പദമാക്കി രചിച്ച ഒരു നോവലാണ് 'ഒരു സങ്കീർത്തനം പോലെ'. ചുഴലി രോഗ ബാധിതനായ ദസ്തയേവസ്കി, തനിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന ഭാര്യയുടേയും ജ്യേഷ്‌ഠൻറേയും മരണ ശേഷം ലഹരിയ്ക്കും ചൂതുകളി ഭ്രാന്തിനും അടിമയാകുന്നു. താൻ എഴുതിയതും എഴുതാനുള്ളതുമായ നോവലുകൾ പണയം വെച്ച് നോവൽ പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുന്ന അദ്ദേഹത്തെ അന്ന എന്ന പെൺകുട്ടി നോവൽ പകർത്തി എഴുതാൻ സഹായിക്കുന്നു. അന്നയുടെ സാമിപ്യം അദ്ദേഹത്തിന് കൂടുതൽ പ്രചോദനമാകുന്നതാണ് നോവൽ സന്ദർഭം. തിരച്ചടികൾ ഒന്നൊന്നായി നേരിടുമ്പോഴും ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെടുന്ന ദസ്‌തയേവസ്‌കിയെ യാണ് നമുക്ക് ഇവിടെ കാണാൻ കഴിയുക.
അക്കർമാശി സംഗ്രഹം
ശരൺ കുമാർ ലിംബാളെ എന്ന ദളിത് സാഹിത്യകാരൻ്റെ 'അക്കർമാശി' എന്ന ആത്മകഥോപാഖ്യാനത്തിൽ നിന്നുമെടുത്ത ഒരു ഭാഗമാണ് പാഠം. മഹാർ എന്ന ദളിത് വിഭാഗത്തിൽ പിറന്ന ലിംബാളെയ്ക്ക് ചപ്പുചവറുകൾ പെറുക്കിക്കുട്ടുന്ന ജോലിവരെ ചെയ്യേണ്ടി വന്നു. പലപ്പോഴും അവർ പെറുക്കിക്കൂട്ടുന്ന ചപ്പുചവറുകളുടെ വിലപോലും അവരുടെ ജീവിതത്തിനുണ്ടായിരുന്നില്ല. താഴ്ന്ന ജാതിക്കാരനായതു കൊണ്ട് ചെരുപ്പുകുത്തി പോലും അവൻ്റെ ചെരുപ്പു തുന്നാൻ സമ്മതിച്ചില്ല. ഇങ്ങിനെയൊക്കെയാണെങ്കിലും സ്‌കൂളിൽ വെച്ച് തനിക്ക് കളഞ്ഞുകിട്ടിയ 30 സത്യസന്ധതയുടെ മാറുകയാണ് ലിംബാളെ. രൂപ ഹെഡ്മാസ്റ്ററെ തിരിച്ചേൽപ്പിച്ച് മാതൃകയും ക്ലാസ്സിൻ്റെ അഭിമാനവുമായി 'മഹാർ'
ഞാൻ കഥാകാരനായ കഥ സംഗ്രഹം
എസ്. കെ പൊറ്റക്കാടിൻ്റെ അനുഭവ വിവരണമാണ് 'ഞാൻ കഥാകാരനായ കഥ. അയൽപക്കത്തുകാരിയായ ഒരു മുത്തിതള്ളയ്ക്കു വേണ്ടി അവർ ഒരുപാട് കഷ്ടപ്പെട്ട് പഠിപ്പിച്ച് വളർത്തി, ജോലി കിട്ടി, വിവാഹം കഴിഞ്ഞപ്പോൾ അമ്മയെ മറന്ന മകന് ഒമ്പതാംക്ലാസ്സുകാരനായ എസ്.കെ പൊറ്റക്കാട് തൻ്റേതായ വാചകങ്ങൾ കൂട്ടിച്ചേർത്ത് തുടർച്ചയായി കത്തുകൾ അയയ്ക്കുന്നു. ഇത് മകന്റെ മനസ്സ് ഇളക്കുകയും അമ്മയ്ക്ക് പണം അയയ്ക്കാൻ തയ്യാറാവുകയും ചെയ്യുന്നു. തന്നിലെ സാഹിത്യകാരനെ എസ്. കെ പൊറ്റക്കാടിന് സ്വയം തിരിച്ചറിയാൻ സഹായിച്ച സന്ദർഭമാണ് ഇത്.
അശ്വമേധം സംഗ്രഹം
സർഗ്ഗസൃഷ്ടിയാകുന്ന കുതിരയെ ആർക്കും പിടിച്ചു കെട്ടാനാവില്ല എന്ന് ഉറക്കെ പറയുന്ന കവിതയാണ് വയലാറിൻ്റെ 'അശ്വമേധം'. കാടിനുള്ളിൽ മനുഷ്യൻ നായാടി ജീവിക്കാൻ തുടങ്ങിയ കാലം മുതൽ കലയും സാഹിത്യവും മനുഷ്യനൊപ്പമുണ്ട്. ഏകാധിപതികളായ രാജാക്കന്മാരും, മതങ്ങളും മറ്റും സർഗ്ഗാത്മകതയെ നിയന്ത്രിച്ച് തങ്ങളുടെ കാൽച്ചുവട്ടിലാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ ചങ്ങലകൾ പൊട്ടിച്ച് മുന്നോട്ട് ഇന്നും കുതിക്കുകയാണ് കലയും സാഹിത്യവും. പച്ചമണ്ണിൻ്റെ മനുഷ്യത്തമുള്ളിടത്തോളം സർഗ്ഗാത്മകതയെ ആർക്കും പിടിച്ചുകെട്ടാനാവില്ലെന്നും വയലാർ പറയുന്നു.
ഉരുളക്കിഴങ്ങ് തിന്നുന്നവർ സംഗ്രഹം
പ്രശസ്‌ത ചിത്രകാരനായ വാൻഗോഗിൻ്റെ 'പൊട്ടറ്റോ ഈറ്റേഴ്സ്' എന്ന ചിത്രത്തിന് കഥാരൂപം നല്‌കുകയാണ് സുഭാഷ് ചന്ദ്രൻ ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന കഥയിലൂടെ. ഖനിയിൽ അപകടം ഉണ്ടായ വാർത്ത കേട്ട് മകനെ അന്വേഷിച്ചു പോയ കിഴവൻ മിറലിൻ്റെ മടങ്ങി വരവോടെ கம ആരംഭിക്കുന്നു. മകൻ മരണവാർത്ത മരുമകളായ ജൂലിയാനയേയും പേരക്കുട്ടിയേയും അവളുടെ മാതാപിതാക്കളേയും അറിയിക്കാൻ കഴിയാതെ നിസ്സഹായനായി ഇരിക്കുന്നതോടു കൂടി കഥ ചിത്രവുമായി ലയിച്ചുചേരുന്നു. കഥയിലുടനീളം മരണവും ദുഃഖവും തളം കെട്ടി നിൽക്കുന്ന പ്രതീകങ്ങളിലൂടെ ചിത്രം പോലെ കഥയേയും കഥാകൃത്ത് മനോഹരമാക്കുന്നു.
മൈക്കലാഞ്ജലോ, മാപ്പ് സംഗ്രഹം
പ്രശസ്‌ത ശില്‌പിയായ മൈക്കലാഞ്ജലോയുടെ സുപ്രസിദ്ധ ശില്പമായ 'പിയത്ത', മയക്കുമരുന്നിന് അടിമയായ ഒരു യുവാവ് തകർത്തതിറിഞ്ഞ 600 എൻ വി കുറുപ്പിൻ്റെ വൈകാരികമായ കവിതയാണ് മൈക്കലാഞ്ജലോ, മാപ്പ്. ആ ശില്പം കാണുകയും അതിന്റെ നിർമ്മാണത്തെ കുറിച്ച് ഗൈഡ് വിശദീകരിച്ചത് മനസ്സിൽ സ്‌പർശിക്കുകയും ചെയ്‌ത ഓ എൻ വി കുറുപ്പ് ആ ശില്പ്പം തന്ന ശില്പിയോട് നന്ദി പറയുന്നു. ഒരു വേള ശില്‌പിയോടൊപ്പം താനും ആ ശില്‌പനിർമ്മാണം നേരിട്ടു കണ്ടതായി കവിക്ക് തോന്നുന്നു. അതുകൊണ്ടു തന്നെ ശില്‌പം തകർത്ത വാർത്ത ഉൾക്കൊള്ളാൻ കവിക്ക് ആകുന്നില്ല. ശില്പ്‌പിയോട് മാപ്പു ചോദിക്കുകയാണ് കവി.
പ്ലാവിലക്കഞ്ഞി സംഗ്രഹം
തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലിൽ നിന്ന് എടുത്തതാണ് 'പ്ലാവിലക്കഞ്ഞി' എന്ന ഭാഗം: കർഷക തൊഴിലാളികളായ കോരന്റേയും ചിരുതയുടേയും കഥ പറയുന്ന ഈ നോവൽ കർഷകരുടെ ജീവിത ചിത്രം വരച്ചു കാണിക്കുന്നു. പട്ടിണിയും, ദാരിദ്ര്യവും, മുതലാളിത്തചൂഷണങ്ങളും കൊണ്ട് നട്ടം തിരിയുമ്പോഴും സ്നേഹം കൊണ്ട് ജീവിതം സന്തോഷകരമാക്കുന്ന കോരനും, ചിരുതയും, കോരന്റെ അച്ഛനുമെല്ലാം വായനക്കാരെ ഏറെ ആകർഷിക്കുന്നു.
ഓരോ വിളിയും കാത്ത് സംഗ്രഹം
കുടുംബ ബന്ധത്തിൻ്റെ ശക്തിയും, ആഴവും വ്യക്തമാക്കുന്ന യു. കെ. കുമാരന്റെ കഥയാണ് 'ഓരോ വിളിയും കാത്ത് '. അച്ഛൻ്റെ മരണ ശേഷം അമ്മയെ നഗരത്തിലേക്ക് കൊണ്ടുപോകാൻ മകൻ ആഗ്രഹിക്കുന്നു. അച്ഛൻ്റെ മരണശേഷവും അച്ഛന്റെ 60000 വിളികൾക്കും ചെവിയോർക്കുന്ന അമ്മയ്ക്ക് അച്ഛൻ മരിച്ചത് ഉൾക്കൊള്ളാനാവുന്നില്ല. അച്ഛനെപ്പോലെ കൃഷിയോടും, വീടിനോടും ആത്മബന്ധം പുലർത്തിയ അമ്മയ്ക്ക് മകൻ്റെ കൂടെ പോകാൻ കഴിയുന്നില്ല.
അമ്മത്തൊട്ടിൽ സംഗ്രഹം
ആധുനിക കാലത്ത് വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കാൻ മടിയില്ലാത്ത തലമുറയ്ക്ക് നേരെ ഉയർത്തുന്ന ചോദ്യചിഹ്നമാണ് റഫീക് അഹമ്മദിൻ്റെ 'അമ്മത്തൊട്ടിൽ എന്ന കവിത. വൃദ്ധയായ തന്റെ അമ്മയെ ഉപേക്ഷിക്കാൻ ഒരുങ്ങുന്ന ഒരു മകനാണ് ഇതിലെ നായകൻ. എന്നാൽ ഉപേക്ഷിക്കാൻ പോയിടത്തെല്ലാം അമ്മയുടെ സ്നേഹത്തിന്റേയും കരുതലിന്റേയും ഓർമ്മകൾ മകനെ പിന്തിരിപ്പിക്കുന്നു. അമ്മയുടെ അവശതകൾ ഹൃദയസ്‌പർശിയായി അവതരിപ്പിക്കുന്ന കവിത മാതൃസ്നേഹത്തിന്റേയും സാന്ത്വനത്തിൻറേയും ഉദാഹരണം കൂടിയാണ്.
ഓണമുറ്റത്ത് സംഗ്രഹം
മലയാളിയുടെ ഓണ സങ്കല്പ്‌പങ്ങളെ ഗൃഹാതുരത്വത്തോടെ ആവിഷ്കരിക്കുന്ന കവിതയാണ് 'ഓണമുറ്റത്ത് കേരളത്തിൻ്റെ പ്രകൃതി മഹാബലിയെ ഒരു അതിഥിയെപ്പോലെ വരവേല്ക്കാൻ ഒരുങ്ങുന്നതിന്റെ വാങ്ങ്‌മയ ചിത്രമാണ് കവിതയിൽ അവതരിപ്പിക്കുന്നത്. പുതു തലമുറ ഓണത്തെ പഴമയിലിഴുന്ന സംസ്‌കാരമായി ഒഴിവാക്കാൻ നോക്കുമ്പോൾ, അതിലേറെ വേദനിക്കുകയും, ഓണത്തിൻ്റെ മഹത്വത്തിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന കവിയേയും നമുക്ക് ഈ കവിതയിൽ കാണാം.
കൊച്ചു ചക്കരച്ചി സംഗ്രഹം
വൃക്ഷങ്ങളും മനുഷ്യനും തമ്മ തമ്മിലുള്ള ആത്മബന്ധമാണ് المهم ഉദയഭാനുവിന്റെ 'കൊച്ചു ചക്കരച്ചി'യിൽ ആവിഷ്കരിക്കുന്നത്. ലേഖകന്റെ തറവാട്ടു മുറ്റത്ത് ഉണ്ടായിരുന്ന കൊച്ചു ചക്കരച്ചി എന്ന മാവ് ആ വീട്ടിലെ ഒരു അംഗത്തെപ്പോലെ ആയിരുന്നു. ഒരിക്കൽ മാവിൻ് തടിയിൽ കേടുവന്നപ്പോൾ മാവ് വെട്ടാൻ തീരുമാനമെടുത്തെങ്കിലും അമ്മ സമ്മതിച്ചില്ല. കൊച്ചുചക്കരച്ചി വീഴുകയില്ല, വീണാലും യാതൊരാ പത്തും വരുത്തകയില്ല എന്ന അമ്മയുടെ വിശ്വാസം പോലെ വർഷങ്ങൾക്കു ശേഷം ചെറിയൊരു കാറ്റിൽ ആ മാവു വീണപ്പോൾ യാതൊരാപത്തും വരുത്തുകയുണ്ടായില്ല.
കോഴിയും കിഴവിയും സംഗ്രഹം
ഗ്രാമനന്മ വിളിച്ചോതുന്ന കാരുരിൻ്റെ കഥയാണ് 'കോഴിയും കിഴവിയും', അയൽക്കാരായ മത്തായിയുടേയും മർക്കോസിൻ്റേയും കഥയാണിത്. മാർക്കോസിൻ്റ അപ്പൻ ദാനമായി നല്‌കിയ ഭൂമിയിൽ കച്ചവടം ചെയ്ത് മത്തായിയും അമ്മയും സമ്പന്നരായി, സഹോദരിമാരെ വിവാഹം കഴിച്ച് ദരിദ്രനായി മാറിയ മാർക്കോസിനെ കുടുക്കാൻ മത്തായി ശ്രമിക്കുന്നു. മാർക്കോസിന്റെ മകൻ അബന്ധത്തിൽ കൊന്ന കോഴിയെ കറിവെച്ച് തിന്ന് ആ കുറ്റം മാർക്കോസിൻ്റെ തലയിൽ കെട്ടിവെച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നു. സംഭവം അറിഞ്ഞ മത്തായിയുടെ അമ്മ സത്യം തുറന്നു പറഞ്ഞ് മാർക്കോസിനെ രക്ഷിച്ച് തനിക്ക് പണ്ട് ചെയ്‌ത നന്മയ്ക്ക് പ്രത്യുപകാരം ചെയ്യുന്നു.
ശ്രീനാരായണഗുരു സംഗ്രഹം
മറ്റു പല സന്യാസിമാരിൽ നിന്നും വ്യത്യസ്‌തമായി ഒരു സമൂഹത്തെ മാറ്റത്തിന് പ്രേരിപ്പിച്ച മഹാത്മാവാണ് ശ്രീനാരായണഗുരു. സ്വന്തം മോക്ഷത്തിനു വേണ്ടിയോ, തൻ്റെ മതത്തിൻ്റെ മാത്രം ഉയർച്ചയ്ക്കു വേണ്ടിയോ പ്രയത്നിക്കാതെ എല്ലാ മനുഷ്യരേയും ഒന്നായി കാണാനാണ് ഗുരു പഠിപ്പിച്ചത്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നീ ഗുരു വചനങ്ങളിലും, അദ്ദേഹം നടത്തിയ കണ്ണാടി പ്രതിഷ്ഠയിലുമെല്ലാം മതത്തിനല്ല മനുഷ്യനാണ് പ്രാധാന്യം നല്‌കുന്നത്. ഒരു ഏക ലോകഭാവനയാണ് ഗുരു മുന്നിൽ കണ്ടത്. മനുഷ്യന് പൂരോഗതി നേടാൻ വിദ്യാഭ്യാസവും, തൊഴിലുമാണ് ആവശ്യം എന്ന് മനസ്സിലാക്കിയ ഗുരു നമുക്ക് ദേവാലയങ്ങളല്ല വിദ്യാലയങ്ങളും തൊഴിൽ ശാലകളുമാണ് ഇനി ആവശ്യമെന്ന് വാദിച്ചു. ഇതൊക്കെ തന്നെയാണ് ഗുരുവിനെ വ്യത്യസ്തനാക്കുന്നത് എന്നാണ് കുറ്റിപ്പുഴ കൃഷ്‌ണപ്പിള്ള ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
പത്രനീതി സംഗ്രഹം
പത്രങ്ങളെക്കുറിച്ചുള്ള വിമർശനാത്മകമായ നിരീക്ഷണമാണ് സുകുമാർ അഴീക്കോട് ഈ ലേഖനത്തിൽ നടത്തിയിട്ടുള്ളത്. സത്യസന്ധമായി കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോഴാണ് പത്രങ്ങൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നത്. എന്നാൽ പത്രങ്ങൾ അസത്യം പറയുകയും അത് ആവർത്തിച്ച് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭരണാധികാരികൾ പോലും പത്രത്തെ ഭയപ്പെടുന്നു. അവരെ നിയന്ത്രിക്കാൻ ആർക്കുമാകില്ലെന്ന ചിന്ത അവരെ അഹങ്കാരികളാക്കുന്നു. യഥാർത്ഥ പത്രധർമ്മം എന്താണ് എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന ലേഖനം കൂടിയാണ് 'പത്രനീതി'.
പണയം സംഗ്രഹം
മനുഷ്യ ജീവിതത്തിൻ്റെ വ്യത്യസ്‌ത മനോഭാവങ്ങളെ വരച്ചുകാട്ടുന്ന മനോഹരമായ ഒരു കഥയാണ് ഇ. സന്തോഷ് കുമാറിൻ്റെ 'പണയം' ദാരിദ്ര്യത്തിനിടയിലും തൻ്റെ പല ആഗ്രഹങ്ങളും മാറ്റി വെച്ച് ഒരു റേഡിയോ സ്വന്തമാക്കുന്ന ചാക്കുണ്ണിയാണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. തൻ്റെ മകൻ്റെ ചികിത്സയ്ക്കായി റേഡിയോ വെക്കേണ്ടി വരുമ്പോൾ അയാളുടെ ജീവിതതാളം തന്നെ തെറ്റുന്നു. എന്നാൽ പണം മാത്രം ജീവിതമായി കരുതുന്ന ചെമ്പുമത്തായി കലയേയോ സ്വന്തം കുടുംബത്തേയോ സ്നേഹിക്കാത്ത ഒരു കഥാപാത്രമായി ഈ കഥയിൽ കടന്നു വരുന്നു. ഈ കഥയിലെ മറ്റൊരു കഥാപാത്രമാണ് റേഡിയോ ചാക്കുണ്ണിയുടെ മകൻ മരിക്കുകയും മകനെപ്പോലെ സ്നേഹിച്ച റേഡിയോ നഷ്ടപ്പെടുകയും ചെയ്‌തപ്പോൾ അയാൾ തകർന്നു പോകുന്നു. അയാളുടെ വേച്ചു വേച്ചുള്ള തിരിച്ചു പോക്ക് നമ്മുടെ മനസ്സിൽ ഒരു നൊമ്പരമായി മാറുന്നു.
അമ്മയുടെ എഴുത്തുകൾ സംഗ്രഹം
മാതാവിനേയും മാതൃഭാഷയേയും ഉപേക്ഷിക്കാൻ മടിയില്ലാത്ത തലമുറയ്ക്ക് നേരെയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് അമ്മയുടെ എഴുത്തുകൾ എന്ന വി. മധുസൂദനൻ നായരുടെ കവിത. അമ്മയുടെ എഴുത്തുകളെ പിന്നിലെ ചായ്പ്പിലേക്ക് മാറ്റി പകരം വിദേശ ഭാഷയായ ഇംഗ്ലീഷിനെ പ്രതിഷ്‌ഠിക്കുമ്പോൾ അവിടെ ៣30 നഷ്ടപ്പെടുത്തുന്നത് അമ്മയെ കുറിച്ചുള്ള ഓർമ്മകൾ മാത്രമല്ല, നമ്മുടെ ഭാഷയേയും സംസ്ക്‌കാരത്തേയുമാണ് എന്ന് കവി ആകുലപ്പെടുന്നു. നാട്ടറിവുകളായും, വീട്ടുവിശേഷങ്ങളായും, നാട്ടുവൈദ്യമായുമെല്ലാം സാംസ്കാരിമായി വളർത്തിയ ആ മാതൃഭാഷയെ പുതുതലമുറയിൽ നിന്ന് അടർത്തി മാറ്റുമ്പോൾ നാം അതിന് അവരോട് കണക്കു പറയേണ്ടി വരുമെന്ന് കവി നമ്മെ ഓർമ്മപ്പെടുത്തുന്നു.
Post a Comment